ഗ്രാമ പഞ്ചായത്തിന്‍റെ ചരിത്രം
ഏരൂര്‍ ഗ്രാമപഞ്ചായത്ത് 1953-ല്‍ രൂപംകൊണ്ട ഏരൂര്‍ പഞ്ചായത്ത് ആദ്യകാലത്ത് കുളത്തൂപ്പുഴ ആസ്ഥാനമാക്കി പ്രവര്‍ത്തിച്ചിരുന്നു. ഇന്നത്തെ ഏരൂര്‍, തെന്മല, കുളത്തൂപ്പുഴ, ആര്യങ്കാവ് പ്രദേശങ്ങള്‍ ഉള്‍പ്പെട്ട വിശാലമായ പഞ്ചായത്തായിരുന്നു ഇത്. കൃഷിയും കന്നുകാലി വളര്‍ത്തലും കേന്ദ്രമാക്കിയ ഗ്രാമജീവിതം, തമിഴ്നാട്ടുമായുള്ള വ്യാപാരബന്ധം, പ്രസിദ്ധമായ കന്നുകാലി ചന്തകള്‍ എന്നിവ ഏരൂരിന്റെ പ്രത്യേകതകളായിരുന്നു. തൃക്കോയിക്കല്‍ ശ്രീനരസിംഹസ്വാമി ക്ഷേത്രം ഉള്‍പ്പെടെയുള്ള പുരാതന ആരാധനാലയങ്ങള്‍ പ്രദേശത്തിന്റെ ആത്മീയ പൈതൃകത്തെ പ്രതിഫലിപ്പിക്കുന്നു. ഞാറ്റുപാട്ട്, കൊയ്ത്തുപാട്ട്, വേലന്‍ തുള്ളല്‍, കുത്തിയോട്ടം തുടങ്ങിയ നാടന്‍കലകളാല്‍ സമ്പന്നമായിരുന്ന ഏരൂരില്‍ പിന്നീട് സാമൂഹിക നവോത്ഥാനവും കര്‍ഷക പ്രസ്ഥാനങ്ങളും വലിയ മാറ്റങ്ങള്‍ സൃഷ്ടിച്ചു. വിദ്യാഭ്യാസരംഗത്തും പുരോഗതി കൈവരിച്ച ഈ ഗ്രാമത്തില്‍ പഴക്കമേറിയ ഏരൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ ഉള്‍പ്പെടെ...
കൂടുതൽ വായിക്കുക