പെന്ഷന് മസ്റ്ററിംഗ്
September 30, 2026
2025 ഡിസംബർ 31ന് മുൻപ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷ ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ സെപ്റ്റംബർ 30 വരെയുള്ള ദിവസങ്ങളിൽ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യുന്നതിന് അനുവദിച്ച് നൽകിയിട്ടുള്ളതാണ് . പ്രസ്തുത സമയപരിധി 2026 ഒക്ടോബർ 31 വരെ ദീർഘിപ്പിച്ചു നൽകിയിട്ടുണ്ട്. എല്ലാ ഗുണഭോക്താക്കളും മസ്റ്ററിംഗ് പൂർത്തീകരിക്കേണ്ടതാണ് .